KeralaNattuvarthaLatest NewsIndiaNews

പാന്‍ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലേ? പിഴയടക്കാൻ തയ്യാറായിക്കൊള്ളൂ: സമയപരിധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം

പിഴ ഒടുക്കേണ്ടതിനൊപ്പം പാന്‍ കാർഡ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും

ഡല്‍ഹി: പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂൺ 30 വരെ സര്‍ക്കാര്‍ നീട്ടി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയായി ഈടാക്കാനാണ് സർക്കാർ നിർദ്ദേശം. പിഴ ഒടുക്കേണ്ടതിനൊപ്പം പാന്‍ കാർഡ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകളിലും, സര്‍ക്കാര്‍ ആനുകൂല്യങ്ങളിലും തടസം നേരിടുമെന്നാണ് ലഭ്യമായ വിവരം. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാർ ആനുകൂല്യങ്ങൾ, നികുതി സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ആധാറും പാൻ കാർഡും നിർബന്ധമാണ്.

എസ്എംഎസ് അയച്ചോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയോ പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍ കാർഡ്, ആധാര്‍ നമ്പറുകള്‍ നല്‍കി എസ്എംഎസ് അയച്ചാലും വിവരങ്ങൾ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button