Latest NewsKeralaNews

കശ്മീരിന്റെ ഭാവി ഇനി നിർണായകം: യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

തനിക്ക് ക്ഷണം ലഭിച്ചതായും പാര്‍ട്ടി മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും ഒമര്‍ അബ്ദുളള പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോ​ഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോ​ഗത്തിലേക്ക് കാശ്മീരില്‍ നിന്നുളള നേതാക്കന്‍മാര്‍ക്കും ക്ഷണം ലഭിച്ചു. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ കാശ്മീരില്‍ നിന്നുളള 14 നേതാക്കന്‍മാരെയാണ് ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നേതാക്കന്‍മാരുമാരുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ഫാറൂഖ് അബ്ദുളള, മകന്‍ ഒമര്‍ അബ്ദുളള, മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരാണ് ക്ഷണിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാര്‍. മുന്‍ ഉപമുഖ്യമന്ത്രിമാരായ കോണ്‍​ഗ്രസ് നേതാവ് താര ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസെെന്‍ ബെ​യ്​ഗ്, ബി.ജെ.പി നേതാക്കളായ നിര്‍മല്‍ സിം​ഗ്, കവീന്ദര്‍ ​ഗുപ്ത എന്നിവരേയും യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോ​ഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.

Read Also: കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: മൂന്നര കിലോ മയക്കുമരുന്നുമായി സിംബാബ്‌വേ സ്വദേശിനി പിടിയിൽ

ചര്‍ച്ചകളെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പി.ഡി.പിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കാശ്മിരിന്റെ പ്രത്യേക പദവി റദ്ധാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉദ്യമം നടക്കുന്നത്. തനിക്ക് ക്ഷണം ലഭിച്ചതായും പാര്‍ട്ടി മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും ഒമര്‍ അബ്ദുളള പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button