Latest NewsNewsIndia

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്രം

2020-ലെ എപിഡെമിക് ഡിസീസസ് ആക്‌ട് പ്രകാരം കേസെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്

ന്യൂഡൽഹി : ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങളില്‍ എത്രയുംവേഗം 2020-ലെ എപിഡെമിക് ഡിസീസസ് ആക്‌ട് പ്രകാരം കേസെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ പ്രചരണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Read Also : ‘ദാഹജലം’ തേടിയുള്ള ക്യു, അമേരിക്കക്ക് എതിരെ പോലും പ്രമേയം പാസാക്കുന്ന നിയമസഭ എവിടെ?: പരിഹസിച്ച് ജിതിൻ കെ ജേക്കബ്

കോവിഡ് സാഹചര്യത്തില്‍ ഡോക്‌ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സംഭാവനകള്‍ക്ക്  സോഷ്യൽ മീഡിയകളിലും മറ്റും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതില്‍ ഐ.എം.എ നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button