ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പിഡിപി അധ്യക്ഷയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലേയ്ക്ക് പിഡിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ജൂണ്‍ 24നാണ് യോഗം ചേരുക.
ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്യാനായാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന പിഡിപി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.
അതേസമയം, യോഗത്തില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2019 ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം നടത്തുന്ന ആദ്യ യോഗമാണിത്. യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കേന്ദ്രസര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.
Post Your Comments