COVID 19Latest NewsIndiaNews

കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് ഓഫറുകളുമായി മദ്യശാലകളും പബ്ബുകളും

ചണ്ഡീഗഢ് : കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് വമ്പൻ ഓഫറുമായി മദ്യശാലകളും പബ്ബുകളും റെസ്റ്റോറെന്റുകളും ഷോപ്പിംഗ് മാളുകളും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വന്‍ ഡിമാന്‍ഡാണ് സംസ്ഥാനത്ത് നല്‍കുന്നത്.

Read Also : അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഗുരുഗ്രാം സൈബര്‍ സിറ്റിയിലെ റെസ്റ്റോറെന്റുകളും പബ്ബുകളും കൊറോണ വാക്‌സിന്റെ രണ്ടും ഡോസും സ്വീകരിച്ചവര്‍ക്ക് അന്‍പത് ശതമാനം ഡിസ്‌കൗണ്ടും ഒരു ഡോസ് സ്വീകരിച്ചവര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗുരുഗ്രാമിലെ ആംബിയന്‍സ് മാളും ഇത്തരത്തില്‍ പ്രത്യേകം പരിഗണന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കടകളില്‍ ഡിസ്‌കൗണ്ടുകളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തോളം അടച്ചു കിടന്ന കടകളിൽ വില്‍പ്പന വര്‍ദ്ധിപ്പിക്കാനായാണ് പ്രത്യേകം ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button