Latest NewsIndiaNewsInternational

അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി : അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച്‌ ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ‘സോഷ്യല്‍ മീഡിയ & സോഷ്യല്‍ സെക്യൂരിറ്റി ആന്‍റ്​ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം റിഫോംസ്: ആന്‍ അണ്‍ഫിനിഷ്​ഡ്​ അജന്‍ഡ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Read Also : 70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി  

പുതിയ ഐ.ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമൂഹ മാധ്യമ ഉപയോഗത്തെ അല്ല ദുരുപയോഗത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​. യുഎസ് ആസ്ഥാനമായുളള കമ്പനികൾ ഇന്ത്യക്ക്​ ​ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ക്ലാസെടുക്കേണ്ടതില്ല. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്​. ഇന്ത്യക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ട്. സ്വതന്ത്ര ജുഡീഷ്യറിയും മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ കമ്പനികൾ അമേരിക്കയില്‍ ബിസിനസ്​ ചെയ്യാന്‍ പോകുമ്പോൾ , അവര്‍ യുഎസ് നിയമങ്ങള്‍ പാലിക്കുന്നില്ലേ?, നിങ്ങള്‍ ഇവിടെ നിന്ന്​ ധാരാളം പണം സമ്പാദിക്കുന്നു , എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാത്തത്? , നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബിസിനസ്​ നടത്തണമെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമങ്ങളും പാലിക്കേണ്ടതുണ്ട്’, രവിശങ്കര്‍ പ്രസാദ്​ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button