Latest NewsNewsIndia

രാജ്യത്ത് വീണ്ടും ​ഗ്രീന്‍ ഫം​ഗസ് സ്ഥിരീകരിച്ചു

ജലന്ധര്‍ : രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.

Read Also : ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് നേരത്തെ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button