
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 99 കടന്നു. 99 രൂപ 20 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 94.47 രൂപയായി. കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 97.32 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.71 രൂപയും.
കഴിഞ്ഞ 20 ദിവസത്തിനിടെ പതിനൊന്നാം തവണയാണ് വില കൂട്ടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികൾ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
Post Your Comments