കൊച്ചി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. എറണാകുളത്താണ് സംഭവം. ലോക്ക് ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര സ്വദേശി മനോജ് കുമാറാണ് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Read Also: മഹാ വികാസ് അഘാടി പൊളിയുന്നു? മോദിയോടൊപ്പം നില്‍ക്കണമെന്ന് ഉദ്ധവിനോട് ശിവസേന നേതാക്കള്‍
ജീവിക്കാനാവശ്യമായ സഹായം സർക്കാർ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ഇയാൾ താഴെയിറങ്ങാൻ തയ്യാറായില്ലെന്നാണ് വിവരം.
Post Your Comments