Latest NewsNewsIndia

വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ: സൂര്യ

ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകണം.

ചെന്നൈ: നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് നീറ്റ് പരീക്ഷയെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്.

‘നീറ്റ് പോലുള്ള പരീക്ഷകള്‍ സംബന്ധിച്ച ആശങ്കകളെ കുറിച്ച്‌ സര്‍ക്കാരിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത്തരം പൊതുപരീക്ഷകള്‍ നമ്മുടെ കുട്ടികളുടെ ഭാവി അട്ടിമറിക്കും. നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണ്. ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകണം. ഇതിലൂടെ നമുക്ക് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കഴിയും. വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വവും അവകാശവുമാക്കി മാറ്റുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’- സൂര്യ കത്തിലൂടെ വ്യക്തമാക്കി.

Read Also: രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ: ഒരു സ്ഥാനമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല

‘പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് നീറ്റ് പോലുള്ള പരീക്ഷകള്‍ തടസ്സമാണ്’- സൂര്യ വിശദീകരിച്ചു. നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. neetimpact2021@gmail.കോം എന്ന മെയിലിലേക്ക് പൊതുജനങ്ങള്‍ക്കും നിര്‍ദേശം അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button