പാറ്റ്ന: വാക്സിന് സ്വീകരിക്കാനെത്തിയ സ്ത്രീയ്ക്ക് രണ്ട് വ്യത്യസ്ത വാക്സിന് ഡോസുകള്‍ നല്‍കിയതായി പരാതി. അഞ്ച് മിനിട്ട് ഇടവേളയില്‍ കൊവിഷീല്‍ഡും കൊവാക്സിനും കുത്തിവെച്ചെന്ന പരാതിയുമായി സുനില ദേവി എന്നയാളാണ് രംഗത്തെത്തിയത്. ബീഹാറിലെ പാറ്റ്നയിലാണ് സംഭവമുണ്ടായത്.
ബെല്ദാരിചക്കിലുള്ള വാക്സിനേഷന് ക്യാമ്പില്‍ നിന്നാണ് സുനില ദേവി വാക്സിന് സ്വീകരിച്ചത്. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്ത ശേഷം താന്‍ ക്യൂവില്‍ നിന്നെന്നും തുടര്‍ന്ന് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്നും സുനില ദേവി പറഞ്ഞു. വാക്സിന് സ്വീകരിച്ച ശേഷം 5 മിനിട്ട് നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് അധികൃതര്‍ സുനില ദേവിയ്ക്ക് നിര്‍ദ്ദേശം നല്കി.
നിരീക്ഷണത്തില്‍ ഇരിക്കവെ മറ്റൊരു നഴ്സ് സുനില ദേവിയ്ക്ക് വാക്സിന് നല്‍കാനായി എത്തി. താന്‍ വാക്സിന് സ്വീകരിച്ചതാണെന്ന് നഴ്സിനോട് പറഞ്ഞെങ്കിലും അതേ കയ്യില്‍ തന്നെ ഒരു ഡോസും കൂടി നല്‍കുമെന്ന് പറഞ്ഞ് നഴ്സ് കൊവാക്സിന് കുത്തിവെയ്ക്കുകയായിരുന്നുവെന്ന് സുനില ദേവി പറഞ്ഞു. നിരുത്തരവാദപരമായ പ്രവൃത്തിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് നഴ്സുമാരായ ചഞ്ചല ദേവി, സുനിത കുമാരി എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ സുനില ദേവിയെ നിരീക്ഷിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തി. നിലവില്‍ ഇവര്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ അനുഭവപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments