Latest NewsIndia

അതും വ്യാജവാർത്ത: ഓക്​സിജന്‍ മോക്​ഡ്രില്ലിനിടെ 16 പേര്‍ മരിച്ചുവെന്ന വാർത്ത തെറ്റ്

തുടർന്ന് ഇക്കാര്യത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

ലഖ്​നൗ: ഓക്​സിജന്‍ മോക്​ഡ്രില്ലിനിടെ 16 പേര്‍ മരിച്ചുവെന്ന ആരോപണത്തില്‍ യു.പി ആശുപത്രിക്ക്​ ക്ലീന്‍ ചിറ്റ്​. ഏപ്രില്‍ 27ന്​ അഞ്ച്​ മിനിറ്റ്​ ഓക്​സിജന്‍ നിര്‍ത്തിവെച്ച്‌​ മോക്​ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന്​ മരണങ്ങള്‍ സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്​. ഇതുമായി ബന്ധപ്പെട്ട്​ ശബ്​ദസന്ദേശം പുറത്ത്​ വന്നതായിരുന്നു ആരോപണത്തിന് കാരണം. തുടർന്ന് ഇക്കാര്യത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

എന്നാൽ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട്​ പ്രകാരം ആഗ്രയിലെ ശ്രീ പരാസ്​ ആശുപത്രിയിലെ മരണങ്ങള്‍ക്ക്​ കാരണം ഓക്​സിജന്‍ മോക്​ ഡ്രിലല്ല. നേരത്തെ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ്​ മരിച്ചതെന്ന്​ അധികൃതര്‍ അറിയിച്ചു. ഒരു രോഗിയുടേയും ഓക്​സിജന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓക്​സിജന്‍ വിതരണം നിര്‍ത്തിവെച്ച്‌​ ആശുപത്രിയില്‍ മോക്​ഡ്രില്‍ നടത്തിയിട്ടില്ല. ആവശ്യത്തിന്​ ഓക്​സിജന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button