Latest NewsNewsIndia

സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് തുടരുന്നു: വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും പ്രധാനമാണ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ സംസ്ഥാനങ്ങള്‍ അണ്‍ലോക്കിംഗ് ആരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തരമന്ത്രാലയം കത്തയച്ചു.

Also Read: ‘രണ്ട് ഗുണ്ടകളുടെ കുടിപ്പകയോ കേരള രാഷ്ട്രീയം?യഥാ രാജാ തഥാ പ്രജാ, ഇനി പ്രബുദ്ധ കേരളീയൻ എന്ന് ദയവ് ചെയ്ത് പറയരുത്: സുരേഷ്

ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേറ്റ് എന്ന കൃത്യമായ പദ്ധതിയോടെ വേണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കേണ്ടത് ആവശ്യമാണെന്നും എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ വീണ്ടും രോഗവ്യാപനം ഉണ്ടാകാന്‍ കാരണമാകരുതെന്നും കത്തില്‍ പറയുന്നു.

മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക, അടച്ചിട്ട മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകളിലും മറ്റും വലിയ ജനക്കൂട്ടം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അജയ് ഭല്ല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button