News

‘രണ്ട് ഗുണ്ടകളുടെ കുടിപ്പകയോ കേരള രാഷ്ട്രീയം?യഥാ രാജാ തഥാ പ്രജാ, ഇനി പ്രബുദ്ധ കേരളീയൻ എന്ന് ദയവ് ചെയ്ത് പറയരുത്: സുരേഷ്

പ്രായവും പരിചയവും കൊണ്ട് ഫൂലൻ ദേവിക്കും വീരപ്പനു പോലും മാനസാന്തരം സംഭവിച്ചു, എന്നിട്ടും ഇവർ മാറിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ പഴയ കോളേജ് കാല ഗുണ്ടായിസത്തിന്റെ പേരിലുള്ള വാക്പോരിനെ അപലപിച്ചു ബിജെപി നേതാവ് എസ് സുരേഷ്. പ്രായവും പരിചയവും കൊണ്ട് ഫൂലൻ ദേവിക്കും വീരപ്പനു പോലും മാനസാന്തരം സംഭവിച്ചു, എന്നിട്ടും ഇവർ മാറിയില്ലെന്നു സുരേഷ് പരിഹസിക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

രണ്ട് ഗുണ്ടകളുടെ കുടിപ്പകയോ കേരള രാഷ്ട്രീയം….
പ്രായവും പരിചയവും കൊണ്ട് ഫൂലൻ ദേവിക്കും വീരപ്പനു പോലും മാനസാന്തരം സംഭവിച്ചു…
ഒരു കാലത്ത് കണ്ണൂരിനെ ചുടലക്കളമാക്കിയ ഈ ആരാച്ചാരൻമാരുടെ ഭാവമെന്ത് ?
മദ്യശാലകൾ തുറന്ന് ദുരന്തം വിറ്റ് ഉണ്ണുന്ന കേരള സർക്കാർ…
കോറോണ വ്യാപന ദുരന്ത ഭൂമിയിൽ തെരുവ് ഗുണ്ടകളെപ്പോലെ മുഖ്യനും… കെപിസിസി പ്രസിഡന്റും സ്വയം നാറുന്നു.

1000 കോടി വനം കൊള്ള നടത്തിയവർക്ക് അകമ്പടിയോ ഈ ഗുണ്ടാ നേതാക്കൾ…
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ കോവിഡ് പ്രതിരോധത്തിലും വികസനത്തിലും ലോകത്തിന് മാതൃകയാകുമ്പോൾ കേരളത്തിന്റെ ഒരു ഗതികേട്… ഹാ കഷ്ടം.
“യഥാ രാജാ തഥാ പ്രജാ ”
ഇനി പ്രബുദ്ധ കേരളീയൻ എന്ന് ദയവ് ചെയ്ത് പറയരുത്….

shortlink

Related Articles

Post Your Comments

Related Articles


Back to top button