Latest NewsKeralaIndia

നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാകാൻ കാരണം എന്തെന്ന്‌ മുൻ ഗുജറാത്ത് ഡിജിപി ശ്രീകുമാറിന്റെ പഴയ വീഡിയോ

'സ്വജനപക്ഷപാതം ഇല്ല.  അദ്ദേഹത്തിന്റെ ജാതിക്കാരെയോ ബന്ധുക്കളെയോ സഹോദരന്മാരെയോ തന്റെ ഓഫീസിന്റെ പരിസരത്തു പോലും അദ്ദേഹം അടുപ്പിക്കുന്നില്ല.'

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച്‌ സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. യുഎസിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സല്‍ട്ട് ആണ് സര്‍വേ നടത്തിയത്.13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ ജനപ്രീതിയില്‍ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്.

പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് മോണിങ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മോദിക്ക് ഏറെ പിന്നിലാണ്. അതേസമയം നരേന്ദ്രമോദി എങ്ങനെ ലോക നേതാവാകുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടു അദ്ദേഹത്തിന്റെ നിരന്തര വിമർശകനും ഗുജറാത്ത് മുൻ ഡിജിപിയും ആയിരുന്ന ആർ .ബി . ശ്രീകുമാറിന്റെ പഴയ വീഡിയോ ഇപ്പോൾ വാട്സാപ്പിൽ പ്രചരിക്കുകയാണ്‌.

നരേന്ദ്രമോദിയെ വിമർശിക്കുകയാണ് ശ്രീകുമാർ ഇതിലൂടെ ചെയ്തിരിക്കുന്നതെങ്കിലും അഴിമതി ഇല്ലാത്ത ഭരണാധികാരിയാണ് അദ്ദേഹം എന്ന് സമ്മതിക്കുന്നുണ്ട്. നരേന്ദ്രമോദി വ്യക്തിപരമായി യാതൊരു അഴിമതിയും നടത്തിയിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു മാറ്റു കൂട്ടുന്നു എന്ന് ശ്രീകുമാർ പറയുന്നു. ‘സ്വജനപക്ഷപാതം ഇല്ല.  അദ്ദേഹത്തിന്റെ ജാതിക്കാരെയോ ബന്ധുക്കളെയോ സഹോദരന്മാരെയോ തന്റെ ഓഫീസിന്റെ പരിസരത്തു പോലും അദ്ദേഹം അടുപ്പിക്കുന്നില്ല.’

‘അതുകൊണ്ടാണ് നോട്ടുനിരോധനം വിജയമായതും.’ നോട്ടുനിരോധനം നടത്തിയത് പണക്കാരോട് പാവപ്പെട്ടവർക്ക് തോന്നുന്ന അസൂയയിൽ നിന്ന് ഉടലെടുത്ത ആശയമാണെന്നും ശ്രീകുമാർ പറയുന്നു. ഓട്ടോയിൽ പോകുന്നവന് ബെൻസ് കാറിൽ പോകുന്നവനോട് തോന്നുന്ന വികാരം ചൂഷണം ചെയ്തു. രാജ്യത്ത് ആദ്യമായി പണക്കാരെ തൊട്ട ആളാണ് മോദിസാബ്. അദ്ദേഹത്തിന്റെ ആ തന്റേടം ധനികരിൽ പോലും ഭയമുളവാക്കി. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന നയം പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്ന് ആ മാർക്കറ്റിങ് തന്ത്രത്തിന് മുന്നിൽ കോൺഗ്രസിനോ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കോ ഏഴയലത്തു വരാനായിട്ടില്ല. അദ്ദേഹത്തിന്റെ തൊപ്പി ഊരി ഒരു ത്രാസിൽ വെച്ച് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ എല്ലാം തൊപ്പി ഊരി എതിർ വശത്തു വെച്ചാലും മോദിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുമെന്നും ശ്രീകുമാർ പറയുന്നു.

പ്രധാനമന്ത്രി മോദി രാജ്യത്തെ ഏറ്റവും മികച്ച ഭരണാധികാരിയെന്ന സർവേ റിപ്പോർട്ടിന് പിന്നാലെയാണ് ആർ ബി ശ്രീകുമാറിന്റെ ഈ പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെയുള്ള ഒരു സമരത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിലെ വീഡിയോ ഭാഗമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button