തിരുവനന്തപുരം : കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം നിലവാരത്തിന് ചേർന്നതല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത്. ഇതിൽ വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. എന്നാൽ, പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ പലപ്പോഴും പിണറായി വിജയന് ഈ പത്രസമ്മേളനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
‘ദൗര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നത്. സുധാകരന് എവിടെയാണ് അദ്ദേഹത്തിനെതിരെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? ആരെല്ലാം എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഞങ്ങളൊന്നും ഈ തരത്തിലല്ലോ പ്രതികരിക്കുന്നത്. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത, നിലവാരമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടേത്. ഇരിക്കുന്ന കസേരയുടെ മഹാത്മ്യം മനസ്സിലാക്കി വേണം പിണറായി സംസാരിക്കാൻ ‘- ചെന്നിത്തല പറഞ്ഞു.
സുധാകരന് ആരാണെന്ന് ജനങ്ങള്‍ക്കറിയാം, ഓട് പൊളിച്ച് രാഷ്ട്രീയത്തിൽ വന്നയാളല്ല അദ്ദേഹം. മരംമുറി വിവാദത്തിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോടികളുടെ അഴിമതി നടത്തിയ സർക്കാർ ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടാനാണ് നിലവാരമില്ലാത്ത ഇത്തരം കാര്യങ്ങൾ ഉയർത്തി കൊണ്ടുവരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments