പാലക്കാട്: ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങി തുടങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെ മദ്യശാലകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക മദ്യ ശാലകള്‍ക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെടാനും തുടങ്ങി. അത്തരത്തിലൊരു ക്യൂവിന്റെ ചിത്രം പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വാക്‌സിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ എന്നാണ് പ്രിയദര്‍ശന്‍ ചോദിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒരു മദ്യശാലയ്ക്ക് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ക്യൂവില്‍ നില്‍ക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
കിലോ മീറ്ററുകളോളം നീണ്ടുപോയ ക്യൂവില്‍ ചെറുപ്പക്കാരും പ്രായമായവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് മദ്യം വാങ്ങാനെത്തിയത്. റോഡിന്റെ ഇരുഭാഗങ്ങളിലും മദ്യം വാങ്ങാനെത്തിയവരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞ നിലയിലാണുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post Your Comments