Latest NewsIndiaNews

കോവിഡ്​ അലോപ്പതി ചികിത്സയെക്കുറിച്ച്‌​ തെറ്റിദ്ധാരണകള്‍ പരത്തു​ന്നു: രാംദേവിനെതിരെ കേസെടുത്ത് പൊലീസ്​

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഛത്തീസ്‌ഗഢ്​ ​യൂണിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

റായ്​പൂര്‍ : കോവിഡ്​ ചികിത്സക്ക് ഉപയോഗിക്കുന്ന ​അലോപ്പതി മരുന്നുകളെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തിയതിന്​ പതജ്ഞലി തലവന്‍ രാംദേവിനെതിരെ കേസെടുത്ത് പൊലീസ്​. ഛത്തീസ്‌ഗഢ്​ പൊലീസാണ്​ രാംദേവിനെതിരെ കേസെടുത്തത്​. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ ഛത്തീസ്‌ഗഢ്​ ​യൂണിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ റായ്​പൂര്‍ സ്​റ്റേഷനിലെ മുതിര്‍ന്ന പൊലീസ്​ സൂപ്രണ്ട്​ അജയ്​ യാദവ്​ പറഞ്ഞു.

ഒരു വര്‍ഷ​മായി രാംദേവ്​ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിലൂടെ കോവിഡ്​ അലോപ്പതി ചികിത്സയെക്കുറിച്ച്‌​ തെറ്റിദ്ധാരണകള്‍ പരത്തു​ന്നുവെന്നുമാണ്​ പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സല്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌​, മുന്‍നിര പോരാളിക​ള്‍ തുടങ്ങിയവരെ വെല്ലുവിളിക്കുന്നതായും പരാതിയില്‍ പറയുന്നു.

Read Also  : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ഡോക്​ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും കോവിഡിനെതിരെ കഠിന പരിശ്രമം നടത്തുമ്പോൾ അംഗീകൃത ചികിത്സ രീതികളെക്കുറിച്ച്‌ രാംദേവ് തെറ്റിദ്ധാരണ പരത്തുന്നു. രാംദേവിന്‍റെ പരാമര്‍ശങ്ങള്‍ ഛത്തീസ്‌ഗഢ്​ ​ പൊലീസ്​ പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button