ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക പിന്തുണയോടെ അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനം തുടങ്ങാനൊരുങ്ങി പാകിസ്താൻ. തങ്ങൾക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനം ആരംഭിക്കാനാണ് പാകിസ്താൻ പദ്ധതിയിടുന്നത്. അൽ ജസീറയുടെയും റഷ്യ ടുഡേയുടേയും നിലവാരത്തിലുള്ള സ്ഥാപനമാണ് പാകിസ്താൻ വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. അന്തർദ്ദേശീയ നിലവാരത്തിലുള്ള മാധ്യമ വിദഗ്ധരെ ഇവിടെ നിയമിച്ചേക്കുമെന്നാണ് സൂചന.
ചൈനയുടെ സാമ്പത്തിക പിന്തുണയും മാർഗനിർദേശവും സ്വീകരിച്ച് ആഗോളതലത്തിൽ ഒരു ‘ഇൻഫർമേഷൻ വാർ’ ആണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നാണ് അവരുടെ സുരക്ഷാ ഏജൻസികളിൽ നിന്ന് ഇന്ത്യൻ ഏജൻസികൾ ചേർത്തിയ രേഖകളിൽ വിശദമാക്കുന്നത്.
പാകിസ്താനിലെ ആഭ്യന്തര സാഹചര്യം മാദ്ധ്യമ സ്ഥാപനം തുടങ്ങാൻ അനുകൂലമാണ്. എന്നാൽ സാമ്പത്തിക വെല്ലുവിളികൾ തടസമാണെന്നതാണ് ചൈനയുമായി സഹകരിക്കാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. ആഗോള തലത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനം തുടങ്ങാനൊരുങ്ങുന്നതെന്നാണ് വിവരം.
Read Also: റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ്: 400 ഓളം വിമാനങ്ങൾ റദ്ദാക്കി
Post Your Comments