തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. പഴയന്നൂർ കല്ലേപ്പാടം വന്നേരിവളപ്പിൽ സുധീറിന്റെ മകൻ സുനീർ (36) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് സുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് പ്രതി അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിനു ശേഷം ഏകദേശം രണ്ട് മാസത്തോളം പ്രതി ഒളിവിലായിരുന്നു. സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അന്വേഷണം മന്ദഗതിയിലാക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Read Also : കോപ അമേരിക്ക: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന
പഴയന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ നിസാമുദ്ദീൻ സബ് ഇൻസ്‌പെക്ടർ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments