മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറുപടി നല്‍കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പടോലെ അടുത്തിടെ പറഞ്ഞിരുന്നു.
‘ചിലര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുദ്രാവാക്യമൊക്കെ മുഴക്കുന്നുണ്ട്. ഞങ്ങളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വേണമെങ്കില്‍ എനിക്കും പറയാന്‍ സാധിക്കും. എല്ലാവര്‍ക്കും അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് പോരാടുകയെന്നത് തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് ഓര്‍ക്കണം’- താക്കറെ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു അകോലയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെ പടോലെ പറഞ്ഞത്. ഇത് സഖ്യ സര്‍ക്കാരിനുള്ളില്‍ കല്ലുകടിയ്ക്ക് കാരണമായിരുന്നു. ഇതിന് പുറമെ, അദ്ദേഹം മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹവും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു നാന പടോലെയുടെ പ്രതികരണം.
Post Your Comments