ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്. ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അഞ്ച് ശതമാനത്തില്‍ താഴെയാണ്.
Read Also : റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്
രാജ്യത്ത് 7,60,019 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 97,743 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 60,753 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 74 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തിന് കോവിഡ് മരണസംഖ്യയും കുത്തനെ കുറയുകയാണ്. 1647 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 27.23 കോടി പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments