വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിനുകള്‍ പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ഫൈസര്‍, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളിലാണ് പഠനം നടത്തിയത്. ഈ വാക്സിനുകള്‍ എടുത്തവരില്‍ ബീജത്തിന്റെ അളവ് ആരോഗ്യകരമായ നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു.
18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള 45 പേരിലാണ് പഠനം നടത്തിയതെന്ന് ജെ.എ.എം.എ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഇവരില്‍നിന്ന് ബീജം ശേഖരിച്ചു. രണ്ടാമത്തെ ഡോസ് ലഭിച്ച് 70 ദിവസത്തിന് ശേഷമാണ് വീണ്ടും ബീജം ശേഖരിച്ചത്. ബീജത്തിന്റെ അളവ്, ശുക്ല സാന്ദ്രത, ശുക്ല ചലനം, ആകെ ചലിക്കുന്ന ശുക്ലങ്ങളുടെ എണ്ണം എന്നിവ വിശകലനം ചെയ്തു. വാക്‌സിനു മുമ്പും ശേഷവുമുള്ള ബീജത്തിന്റെ അളവുകളെ കുറിച്ചുള്ള പഠനത്തില്‍, ആരോഗ്യമുള്ള പുരുഷന്മാരില്‍ കാര്യമായ മാറ്റമൊന്നുമില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.
വാക്സിന് എടുക്കുന്നതിന് മുമ്പ് ബീജങ്ങളുടെ സാന്ദ്രതയും മൊത്തം ചലിക്കുന്ന ശുക്ലത്തിന്റെ എണ്ണവും യഥാക്രമം 26 ദശലക്ഷം മില്യണ്‍/മില്ലിലിറ്ററും 36 ദശലക്ഷം മില്യണുമായിരുന്നു. രണ്ടാമത്തെ വാക്സിന് ഡോസിന് ശേഷം, ശരാശരി ബീജങ്ങളുടെ സാന്ദ്രത 30 മില്യണ്‍/മില്ലിലിറ്ററും മൊത്തം ചലിക്കുന്ന ശുക്ലത്തിന്റെ എണ്ണം 44 മില്യണുമായും വര്‍ധിച്ചു.
Post Your Comments