Latest NewsKeralaNews

ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള നടപടി : മുഖ്യമന്ത്രിക്ക് പരാതി നൽകി കൺസ്യൂമർ ഫെഡ്

തിരുവനന്തപുരം : ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള പുതിയ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സഹകരണ മന്ത്രിക്കും കൺസ്യൂമർ ഫെഡ് പരാതി നൽകി.

Read Also : പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും : കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ 

കൺസ്യൂമർ ഫെഡിന് നൽകുന്ന മദ്യത്തിന്റെ വില എട്ട് ശതമാനത്തിൽ നിന്ന് 20 ശതമാനമായും ബാറുകൾക്ക് നൽകുന്നത് എട്ടിൽ നിന്ന് 25 ശതമാനമാക്കിയുമാണ് ഉയർത്തിയത്. പുതിയ നടപടിയോടെ മദ്യവിൽപ്പന വഴിയുള്ള ലാഭം കുത്തനെ ഇടിയുമെന്നും സ്ഥാപനം പ്രതിസന്ധിയിലാകുമെന്നും കൺസ്യൂമർ ഫെഡ് പറയുന്നു. ഒന്നുകിൽ മദ്യത്തിന്റെ വില വർധിപ്പിക്കുക, അല്ലെങ്കിൽ പുതിയ പരിഷ്കാരം എടുത്തുകളയണമെന്നും കൺസ്യൂമർ ഫെഡ് ആവശ്യപ്പെടുന്നു.

ബാറുടമകളും സമാനമായ പരാതിയുമായി രംഗത്തുണ്ട്. വലിയ നഷ്ടമാണ് ഉണ്ടാവുകയെന്നും കൊവിഡ് കാലത്തെ നഷ്ടം കൺസ്യൂമർ ഫെഡിലും ബാറുകൾക്കും മാത്രമായി നൽകരുതെന്നുമാണ് ആവശ്യം. നിലവിൽ ഏതെങ്കിലും തരത്തിലുള്ള വർധന ബാറുടമകൾ നടത്തിയാൽ അത് നിയമ നടപടിയിലേക്ക് നീങ്ങുമെന്നതിനാൽ വലിയ പ്രതിസന്ധിയാകുമെന്ന് ബാറുടമകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button