ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ഇതുവരെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Read also : ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തംരരം ഉണ്ടായേക്കും: റോയിട്ടേഴ്‌സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിന് രാജ്യം മുഴുവന്‍ എതിരാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന കോണ്‍ഗ്രസിന് തിരിച്ചടിയാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. ഇനി അധികാരത്തിലെത്തിയാലും കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments