കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ സ്വാഗതം ചെയ്യാനായി അണിനിരന്ന ദ്വീപ് നിവാസികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം പുകയുന്നു എന്ന തരതത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ദ്വീപ് നിവാസികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരാണ് അനാവശ്യ വിവാദങ്ങള്‍ സഷ്ടിക്കുന്നത് എന്ന ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്ന ചിത്രങ്ങളാണ് ദ്വീപില്‍ നിന്നും പുറത്തുവരുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പ്രഫുല്‍ പട്ടേലിനെ സ്വീകരിക്കാനായി അണിനിരന്നിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ദ്വീപ് നിവാസികള്‍ അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടമാക്കിയത്. അന്ദ്രോത്ത് ദ്വീപിലുള്ളവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദ്വീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
Post Your Comments