
പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചിറയ്ക്കാട് കുമാറിന്‍റെ മകന്‍ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കില്‍ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോലീസ് വീട്ടിലെത്തുമോ എന്നുള്ള ഭയത്തിൽ കുട്ടി തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നതിങ്ങനെ- ഇന്നലെ ഹൈവേ പട്രോളിങിനിടെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ പോകുന്നതുകണ്ടു. പരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചു. ആകാശ് ഇറങ്ങിയോടി. മറ്റ് രണ്ട് പേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആകാശിനെ പിന്നീട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്ക് ഇവര്‍ മോഷ്ടിച്ചതാണെന്നും പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments