KeralaLatest NewsNews

ആരാധനാലയങ്ങൾ അടച്ചിടുകയെന്നത് സർക്കാരിന്റെ ഉദ്ദേശ്യമല്ല: ചൊവ്വാഴ്ച്ച അവലോകന യോഗത്തിന് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങൾ എന്നുനോക്കി കുറച്ച് ഇളവുകൾ കൂടി പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം ആരാധനാലയങ്ങൾ തുറക്കാമെന്നാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇറാന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്‌സി എത്തുമെന്ന് സൂചന

ആരാധനാലയങ്ങൾ പൂർണ്ണമായി അടച്ചിടുക എന്നത് സർക്കാരിന്റെ ഉദ്ദേശ്യമല്ല. എന്നാൽ പലതിനും നമ്മൾ നിർബന്ധിതരായതാണ്. ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപന തോത് കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് നിലവിലെ സ്ഥിതി തുടരുക. ഈ ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങൾ എന്നുനോക്കി കുറച്ച് ഇളവുകൾ കൂടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരാഴ്ചക്ക് ശേഷമുള്ള വിലയിരുത്തലിലേക്ക് ഇന്ന് കടന്നിട്ടില്ല. ചൊവ്വാഴ്ച ഇതു സംബന്ധിച്ച അവലോകനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെ.സുധാകരന്‍-പിണറായി വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്ന് വിശേഷിപ്പിച്ച് സന്ദീപ്.ജി.വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button