Latest NewsKeralaNattuvarthaNewsCrime

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീകളെ വശീകരിച്ച് വീഴ്ത്തി പീഡനം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റിലാകുമ്പോൾ

തൃശൂര്‍: സിനിമയിലും സീരിയയിലും അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി പ്രകാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റുചെയ്ത് റിമാൻഡിലായ സജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ചോദ്യം ചെയ്യലിനിടെ മറ്റ് പല സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നതായും നിരവധി പേരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതി കുറ്റസമ്മതം നടത്തി. ഭര്‍ത്താക്കന്‍മാരുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദത്തിലാവുകയും അവരെ സാമൂഹിക മാധ്യമങ്ങളിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് സജിന്റെ രീതി.

Also Read:രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി : 22-കാരന്‍ അറസ്റ്റില്‍

യുവതികളുടെ ലൈംഗിക ദൃശ്യങ്ങള്‍/സ്വകാര്യ ദൃശ്യങ്ങൾ എന്നിവ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് തന്നിൽ നിന്നും അകലുന്നവരെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ വീണ്ടും യുവതികളെ പീഡിപ്പിച്ചിരുന്നത്. ഒരേസമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസിലാക്കുന്ന സ്ത്രീകള്‍ ഇയാളോട് ചോദിക്കുമ്പോള്‍ ഇവരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു പതിവ്. സജിനെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നല്‍കുന്നതിന് തയാറായിരുന്നില്ല.

സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും എത്തിച്ചു കൊടുത്ത പ്രതിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് പല ജില്ലകളില്‍നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button