
കാഠ്മണ്ഡു : നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 20ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. കാണാതായവരില്‍ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്ധുപാല്‍ചൗക്ക് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ അരുണ്‍ പൊഖ്രിയാല്‍ അറിയിച്ചു.
പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നവരെയാണ് മിന്നല്‍ പ്രളയത്തില്‍ കാണാതായത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 ലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിരുന്നു.
Post Your Comments