Latest NewsKeralaNewsIndia

ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികൾ: ഒരു ദിവസം കുടിച്ച് തീർത്തത് കോടികളുടെ മദ്യം, കണക്ക് പുറത്ത് !

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നത്. ആദ്യ ദിനം നീണ്ട ക്യൂ ആയിരുന്നു എല്ലായിടങ്ങളിലും. 72 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികൾ കുടിച്ച് തീർത്തത്. സംസ്ഥാനത്ത് 72 കോടി രൂപയുടെ മദ്യവിൽപ്പന നടന്നുവെന്നാണ് റിപ്പോർട്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്പത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവിൽപ്പന ശാലകളിൽ ഉണ്ടായത്.

Also Read:‘ഇനി ബിരുദം ഓൺലൈനിൽ’: കൂടുതൽ സർവകലാശാലകൾക്ക് അനുമതി നൽകി യുജിസി

ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒന്നരമാസത്തിലേറെ അടഞ്ഞുകിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇത് വരും ദിവസങ്ങളിൽ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button