തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുതെന്ന് സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്സിറ്റികൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവ സ്വന്തമായി ഡയറി, കലണ്ടർ ദിനസ്മരണ, കോഫീ ടേബിൾ ബുക്കുകൾ അച്ചടിക്കരുതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.
Read Also: കോവിഡിന്റെ രണ്ടാം തരംഗത്തിലും തലയെടുപ്പോടെ നരേന്ദ്ര മോദി: ആഗോള നേതാക്കളില്‍ ഒന്നാമനെന്ന് സര്‍വെ
ഇതിന് പകരമായി ഡിജിറ്റൽ (ഓൺലൈൻ/മൊബൈൽ) രൂപത്തിൽ പ്രസിദ്ധീകരിച്ച് ജീവനക്കാർക്കും മറ്റുള്ളവർക്കും ലഭ്യമാക്കാം. സർക്കാർ ഡയറിയുടെ അച്ചടി പരിമിതപ്പെടുത്തണമെന്നും (ഡയറിയിൽ ഡെസിഗ്‌നേറ്റ് ചെയ്തിട്ടുള്ളവരുടെ എണ്ണത്തിനനുസരിച്ച്) കലണ്ടർ അച്ചടി സർക്കാർ ഓഫീസുകളിലേയ്ക്കുള്ള ആവശ്യത്തിനു വേണ്ട എണ്ണം മാത്രമായി നിജപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments