Latest NewsKeralaNews

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകൾ

50 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 ബ്ലാക്ക് ഫംഗ്‌സ് കേസുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 50 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. 8 പേർ രോഗമുക്തരായി. 15 പേർ മരണപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണന്‍ കോളേജിന് ചുറ്റും ഓടി: ബാലൻ പറഞ്ഞ കഥ പങ്കുവച്ച് പിണറായി

സർക്കാർ ആശുപത്രികളിൽ നിലവിൽ 3040 ഐസിയു കിടക്കളുണ്ട്. അതിൽ 1137 കിടക്കൾ കൊവിഡ് രോഗികളുടെയും 736 കിടക്കൾ കൊവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്,. സർക്കാർ ആശുപത്രികളിലെ 63.6 ശതമാനം ഐസിയു കിടക്കളാണ് ഇപ്പോഴുള്ളത്. ഇവിടെ 7408 ഐസിയു ബെഡ്ഡുകളിൽ 1091 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയക്കായി ഉപയോഗിക്കുന്നത്. സർക്കാർ ആശുപത്രികളിൽ 2293 വെൻറിലേറ്ററുകളാണ് ആകെയുളളത്. 613 എണ്ണം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 163 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു: പിണറായി വിജയന്റെ വെളിപ്പെടുത്തൽ

കോവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചർച്ചകൾ സസൂക്ഷമം നിരീക്ഷിച്ച് ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നതെന്നും ഒരുതരത്തിലുള്ള അലംഭാവവും ഈ കാര്യത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button