ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കൊവാക്‌സിനുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിയ്ക്ക് മുൻപാകെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച അടിയന്തിര യോഗം ജൂൺ 23 ചേരും.
18 വയസുമുതൽ 98 വയസുവരെയുള്ള 25, 800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിനാണ് കൊവാക്‌സിൻ. കൂടാതെ ഇത്രയധികം ആളുകളിൽ പരീക്ഷണം നടത്തുന്നതും ഇത് ആദ്യമായാണ്. കൊവാക്‌സിന് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകുന്ന ഘട്ടത്തിൽ കൊവാക്‌സിൻ മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കിയിരുന്നില്ല.
78 ശതമാനം ഫലപ്രദമെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. നിലവിൽ ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
Post Your Comments