Latest NewsKeralaNews

നിയന്ത്രണങ്ങള്‍ കാറ്റത്ത് പറത്തി മലയാളികള്‍ ക്യൂ നിന്ന് വാങ്ങിയത് കോടികളുടെ മദ്യം: ഏറ്റവും കൂടുതല്‍ വിറ്റത് പാലക്കാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനു ശേഷം തുറന്ന ആദ്യ ദിവസം തന്നെ നടന്നത് കോടികളുടെ മദ്യ വില്‍പ്പന. ബിവറേജസ് കോര്‍പറേഷന്‍ വ്യാഴാഴ്ച വിറ്റഴിച്ചത് 51 കോടി രൂപയുടെ മദ്യമാണ്. 225 ഔട്ട്‌ലെറ്റുകളാണ് ഇന്നലെ തുറന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ എട്ട് കോടിയുടെ മദ്യവില്‍പ്പന ഇന്നലെ നടന്നു.

Read Also : ഈ ബാങ്കുകളുടെ ഐ.എഫ്.എസ്.സി, സ്വിഫ്റ്റ് കോഡുകൾ മാറുന്നു : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒറ്റ ഔട്ട്ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യം വിറ്റു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു മദ്യവില്‍പ്പന പുന:രാരംഭിച്ചത്. കേരളത്തില്‍ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ളത്.

ലോക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ ഒരു മാസത്തിലധികമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറന്നത്. ചില സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button