Latest NewsNewsIndia

ലോക്ക് ഡൗണിനിടെ മോഷണം: സീരിയൽ നടിമാർ അറസ്റ്റിൽ

ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കർ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവർ കവർന്നെടുത്തത്

മുംബൈ: ലോക്ക് ഡൗണിനിടെ ലക്ഷക്കണക്കിന് രൂപ കവർന്ന കേസിൽ സീരിയൽ നടിമാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്ത, മോസിനാ മുക്താർ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കർ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവർ കവർന്നെടുത്തത്.

Read Also: ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം : വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം

ടെലിവിഷൻ പരിപാടികളായ ക്രൈം പട്രോൾ, സാവ്ധൻ ഇന്ത്യ എന്നിവയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ചില വെബ്‌സീരീസുകളിലും ഇവർ അഭിനനയിച്ചിട്ടുണ്ട്.

മുംബൈ ആരേ കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്. പണം നഷ്ടപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരാണ് കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇവർ പണവുമായി കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായും പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ ഇരുവരം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Read Also: നിയന്ത്രണങ്ങള്‍ കാറ്റത്ത് പറത്തി മലയാളികള്‍ ക്യൂ നിന്ന് വാങ്ങിയത് കോടികളുടെ മദ്യം: ഏറ്റവും കൂടുതല്‍ വിറ്റത് പാലക്കാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button