കൊല്ലം: ഇസ്രായേലില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നിബിന്‍ അവിടെ എത്തിയിട്ട് രണ്ട് മാസം. നിബിന്‍ ജോലി ചെയ്യുന്ന കൃഷിയിടത്തിലേയ്ക്ക് മിസൈല്‍ പതിക്കുകയായിരുന്നു.
Read Also: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഫിസിക്‌സ് പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചില്ല: സംഭവം പാലക്കാട്
അതേസമയം, ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് ഇസ്രായേലില്‍ നിന്ന് മൂത്തമകന്‍ വിളിക്കുന്നതെന്നും നിബിന് പരിക്കേറ്റെന്ന് പറഞ്ഞതായും കൊല്ലപ്പെട്ട നിബിന്റെ അച്ഛന്‍ മാക്‌സ് വെല്‍ പറഞ്ഞു. . ഇന്നലെയാണ് നിബിന്‍ മരിച്ചതായി ഇസ്രായേലില്‍ നിന്ന് അറിയിപ്പ് വരുന്നത്.
‘നിബിന് പരിക്കേറ്റെന്ന് മാത്രമാണ് ആദ്യം പറഞ്ഞത്. നിബിന്‍ താമസിക്കുന്നത് കുറേ ദൂരെയായതിനാല്‍ ആശുപത്രികള്‍ കയറിയിറങ്ങി പരിശോധിക്കുകയായിരുന്നു അവര്‍. പിന്നീട് രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് വീണ്ടും വിളിയെത്തിയത്. നിബിന്‍ മരിച്ചെന്ന് പറഞ്ഞായിരുന്നു വിളിച്ചതെന്നും അച്ഛന്‍ പറഞ്ഞു. വ്യോമാക്രമണം ആരാണ് നടത്തിയെന്ന് പറഞ്ഞില്ല. ജോലി ചെയ്യുന്ന സ്ഥലത്താണ് മിസൈല്‍ പതിച്ചത്. ഇസ്രായേലിലേക്ക് മക്കള്‍ പോയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ’, അച്ഛന്‍ പറഞ്ഞു.
മരിച്ച നിബിന് ഭാര്യയും അഞ്ചു വയസ്സുള്ള മകളുമുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും മാക്‌സ് വെല്‍ പറഞ്ഞു. മകന്‍ മസ്‌കറ്റിലും ദുബായിലുമൊക്കെയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടില്‍ വന്നപ്പോഴാണ് ഇസ്രായേലിലേക്ക് പോയതെന്നും അച്ഛന്‍ പറഞ്ഞു.
Post Your Comments