
ലക്നൗ : വിവാഹം ചെയ്യാന്‍ മതം മാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തിൽ 33 കാരനായ ജീവിത പങ്കാളി മുർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്.
ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ബലാത്സംഗം, മതം മാറ്റാൻ ശ്രമിച്ചൂ എന്നീ കേസുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു.
മൊറാദാബാദ് സ്വദേശിയാണ് ഇയാൾ. പ്രതിയും യുവതിയും ലിവ് ഇൻ റിലേഷനിൽ ജീവിച്ച് വരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതം മാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
Post Your Comments