ചെന്നൈ : തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതോടെ ഇപ്പോള്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ നയങ്ങളാണ്. കവികള്‍ക്ക് കാവി വേണ്ടെന്നും പകരം വെള്ള വസ്ത്രം ആകാമെന്നുമാണ് സ്റ്റാലിന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതിനിടെ കാവി വസ്ത്രമണിഞ്ഞ തമിഴ് കവി തിരുവള്ളുവറിന്റെ പോസ്റ്റര്‍ ഡി.എം.കെ സര്‍ക്കാര്‍ നീക്കം ചെയ്തു. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കൃഷി കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എം.ആര്.കെ പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുന: സ്ഥാപിക്കും. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് ആശ്വാസമായി സ്റ്റാലിന് സര്‍ക്കാരിന്റെ തീരുമാനം : നിയമോപദേശം തേടി
കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ലൈബ്രറിയില്‍ നിന്നും മാറ്റിയത്. നീക്കിയ ചിത്രത്തിന് പകരം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments