ന്യൂഡൽഹി : റഷ്യയുടെ സ്പുട്നിക് വാക്സിന് രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങും. കോവിന്‍ പോര്‍ട്ടലിലൂടെ സ്പുട്നിക് വാക്സിന് ലഭിച്ച് തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ സ്പുട്നിക്കിന്റെ വിതരണം നടത്തുന്ന ഡോ.റെഡ്ഡീസിലൂടെ മാത്രമേ വാക്സിന് ലഭിക്കൂ. 91.6 ശതമാനം ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ടെന്നാണ് അവകാശവാദം. 1,145 രൂപയാണ് വാക്സിന്റെ വില.
Read Also : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും : സാമൂഹ്യ അകലം പാലിക്കാനായി അടയാളവും ബാരിക്കേഡും
കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ് നിലവില്‍ സ്പുട്നിക് വാക്സിന് വിതരണം നടത്തുന്നത്. വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈദരാബാദിലാണ് ആദ്യം വിതരണം ചെയ്തത്. എന്നാൽ ഇന്ന് മുതൽ ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂര്‍, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലും വാക്സിന് വിതരണം തുടങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ കൂടി വിതരണം തുടങ്ങിയത്. സ്പുട്നിക് കൂടി എത്തുന്നതോടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Post Your Comments