COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2,42,723 ആയി ഉയർന്നു. ഇവരില്‍ 2,13,880 പേരാണ് രോഗമുക്തി നേടിയത്. 88.1% ശതമാനമാണ് രോഗമുക്തി നിരക്ക്.

2,626 പേരാണ് രോഗം കാരണം ഒമാനില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 182 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,306 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 382 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button