ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച്. മലയാളിയായ സയ്യീദ് അലിക്കെതിരെയാണ് കുറ്റപത്രം. സയ്യിദ് അലി ഗൂഢാലോചനയിൽ പങ്കെടുക്കുകയും ഐ എസ് ഭീകരർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ഒരുക്കുകയും ചെയ്തതായും എൻ ഐ എ കണ്ടെത്തിയിരുന്നു.
Read Also : കൊല്ലം ബൈപ്പാസില്‍ ടോൾ പിരിവ് : പ്രതിഷേധവുമായി യുവജന സംഘടനകള്‍ , സ്ഥലത്ത് സംഘർഷം
നിരവധി പേരുടെ ഐ ഡി കാർഡുകൾ ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ഉണ്ടാക്കിയ കേസിൽ ചെന്നൈയിലും, സേലത്തുമായി ഏറെ പേർ അറസ്റ്റിലായിരുന്നു. ഐഎസ് പ്രവർത്തകരായ ഖജാ മൊയ്തീൻ, ലിയാകത്ത് അലി എന്നിവർക്കാണ് സിം വിതരണം ചെയ്തതെന്നും പിന്നീട് എൻ ഐ എ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സയ്യിദ് അലി പിടിയിലായത്.
സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും , ജിഹാദ് നടത്താനുള്ള തയ്യാറെടുപ്പുകൾക്കുമായി ഐ എസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ചത് സയ്യീദ് അലിയായിരുന്നു. ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാനും അവർ ശ്രമിച്ചിരുന്നുവെന്ന് എൻഐഎ കണ്ടെത്തി.
Post Your Comments