Latest NewsKeralaNewsIndia

‘ചോദ്യം ചെയ്യലിന് ഹാജരാകണം’: ഐഷ സുൽത്താനയോട് ഹൈക്കോടതി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ ‘ബയോ വെപ്പൺ’ പരാമർശത്തെ തുടർന്നു ലക്ഷദ്വീപ് കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താനയോട് ഹൈക്കോടതി. ഐഷ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഐഷയെ അറസ്റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. അൻപതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിൽ ഐഷയെ വിട്ടയ്ക്കണമെന്നും കോടതി അറിയിച്ചു. അറസ്റ്റ് ആവശ്യമാണെങ്കിൽ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഐഷയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയൽ അടുത്ത ആഴ്ചത്തേക്ക് മാറ്റി.

Also Read:കോവിഡിന്റെ മൂന്നാംതരംഗം രണ്ടു മുതൽ നാല് ആഴ്ച്ചകൾക്കുള്ളിൽ മഹാരാഷ്ട്രയെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ടാസ്‌ക് ഫോഴ്‌സ്

അതേസമയം, ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് ഐഷ അറിയിച്ചു. തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഐഷ ഹൈക്കോടതിയിൽ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമം താൻ ചെയ്തിട്ടില്ലെന്നും ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തതെന്നും ഐഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button