Saudi ArabiaNewsGulf

സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

റിയാദ് : സൗദിയില്‍ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. മലയാളി സെയില്‍സ്മാനാണ് കൊല്ലപ്പെട്ടത്. പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുമായാണ് തര്‍ക്കവും കത്തിക്കുത്തുമുണ്ടായതെന്ന് കരുതുന്നു.

Read Also : ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സയില്‍ ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊതുവെ പരുക്കന്‍ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിന്റെ സുഹൃത്തുക്കല്‍ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇയാളെ ഒപ്പം ജോലിക്ക് കൂട്ടാന്‍ സനല്‍ നിര്‍ബന്ധിതനാവുകയായിരുന്നത്രേ. ഷോബയിലെ ഒരു ബഖാലയില്‍ എത്തിയപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കൊലപാതകത്തില്‍ കലാശിച്ചത്. ആറ് വര്‍ഷമായി സൗദിയില്‍ പ്രവസിയായ സനലിന് നാട്ടില്‍ അമ്മയും പെങ്ങളുമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button