ടെല്‍അവീവ്: ഇസ്രയേലിന് നേരെ തീ ബലൂണുകള്‍ തൊടുത്തുവിട്ട ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേലിന്റെ പ്രതിരോധ സേനാ ടീമില്‍ ഇന്ത്യന്‍ യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ ജനിച്ച് ഇസ്രയേലിലേക്ക് കുടിയേറിയ നിത്സ മുലിയാഷ എന്ന ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് പ്രതിരോധ നടപടിയില്‍ പങ്കെടുത്തത്.
ഗുജറാത്ത് രാജ്കോട്ടിലെ കോത്താടി ഗ്രാമത്തില്‍ നിന്നാണ് മുലിയാഷ ഇസ്രയേലിലെത്തിയത്. ഇസ്രയേലി സൈന്യത്തിലെത്തുന്ന ആദ്യ ഗുജറാത്തി പെണ്‍കുട്ടിയുമാണ് മുലിയാഷ. മകളുടെ ഈ നേട്ടത്തിന് പിന്നില്‍ ഇസ്രയേലി പഠനസമ്പ്രദായമാണെന്ന് അച്ഛന് സിവാഭായ് മുലിയാഷ പറയുന്നു. രണ്ടേകാല്‍ വര്‍ഷം നീളുന്ന സൈനിക സേവനമാണ് മുലിയാഷയ്ക്ക് ഇപ്പോഴുളളത്. അതിന് ശേഷം ഇഷ്ടമുളളത് പഠിക്കാനുളള കരാറില്‍ ഏര്‍പ്പെടാന്‍ അവള്ക്കാകുമെന്നും അതിന്റെ ചിലവ് മുഴുവന്‍ സൈന്യം വഹിക്കുമെന്നും സിവാഭായ് അറിയിച്ചു.
Post Your Comments