![](/wp-content/uploads/2021/06/fire-2.jpg)
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്.
അഗ്നിശമന സേന അംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീനാളങ്ങളും പുകയും ഉയരുകയായിരുന്നു. ഷാർജ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ച ഉടൻ സമ്നാൻ, മിന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു.
Post Your Comments