ന്യൂഡല്‍ഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണം വരുന്നു. സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു.
ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നു വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
ടിവി ചാനലുകളുടെ പരിപാടിയില്‍ പരാതി ഉള്ളവര്‍ക്ക് ചാനലുകള്‍ക്ക് പരാതി എഴുതി നല്‍കാം. അവിടെ പരിഹാരമായില്ലെങ്കില്‍ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം.അവിടെയും പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണ സമിതിയെ സമീപിക്കാം. ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാല്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments