Latest NewsIndiaNews

നിലം ഉഴുത് മറിക്കാന്‍ കാളയ്‌ക്കൊപ്പം നിന്നത് മകന്‍: പാവപ്പെട്ട കര്‍ഷകന്റെ കഷ്ടപ്പാടിന് പരിഹാരം കണ്ട് ബിജെപി എം.പി

കര്‍ഷകന്റെയും മകന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

ഹൈദരാബാദ്: കാളയുടെ കൂടെ മകനെയും ചേര്‍ത്ത് നിലം ഉഴുത് മറിക്കുന്ന കര്‍ഷകന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോവ അഭിമാന്‍ എന്ന കര്‍ഷകന്റെയും 18കാരനായ മകന്‍ കോവ അവിനാശിന്റെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ബിജെപി എം.പി സോയം ബാപുറാവു കര്‍ഷകന് സഹായവുമായി രംഗത്തെത്തി.

Also Read: അംബാനി ബോംബ് ഭീഷണി: മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധനും ശിവസേന സ്ഥാനാർത്ഥിയുമായ പ്രദീപ് ശർമ അറസ്റ്റിൽ

ഇന്ദ്രാവേലി മണ്ഡലിലെ ഡോംഗര്‍ഗാം ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചത്. തനിക്ക് ഉണ്ടായിരുന്ന ഒരു കാളയെ നഷ്ടമായതോടെയാണ് മകനോട് സഹായം ആവശ്യപ്പെട്ടതെന്ന് കോവ അഭിമാന്‍ പറഞ്ഞു. ഇതിന് പിന്നാലെ നിലം ഉഴുത് മറിക്കാനായി ഒരു കാളയെ കര്‍ഷകന് സമ്മാനിച്ചാണ് ബിജെപി എം.പി മാതൃകയായത്. ഇതോടെ സോയം ബാപുറാവുവിനെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി.

കോവ അഭിമാന്റെയും മകന്റെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ നിരവധിയാളുകള്‍ കര്‍ഷകനെ സഹായിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ചിലര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ സോനു സൂദിനെ ടാഗ് ചെയ്യുക വരെയുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപി എം.പി നേരിട്ട് ഇടപെട്ട് കര്‍ഷകന്റെ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button