KeralaLatest NewsIndiaNews

‘സേവ് ലക്ഷദ്വീപുകാരെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി, ഐഷ സുൽത്താന കൈയും കാലുമിട്ട് അടിക്കുന്നു’: സന്ദീപ് വാചസ്പതി

ആലപ്പുഴ: സേവ് ലക്ഷദ്വീപുകാരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തി വരുന്ന ഭരണപരിഷ്‌കാരങ്ങൾ നിർത്തിവെയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ഭാരവാഹി നൗഷാദലി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാചസ്പതിയുടെ പരിഹാസം. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ ഇത്രകാലവും ഇവർ പൊക്കിക്കൊണ്ട് വന്ന പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് സന്ദീപ് യൂട്യൂബ് വീഡിയോയിൽ പറയുന്നു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ ‘ബയോ വെപ്പൺ’ പരാമർശത്തെ തുടർന്നു ലക്ഷദ്വീപ് കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താനയോട് ഹൈക്കോടതി നിർദേശിച്ചതും സേവ് ലക്ഷദ്വീപുകാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

Also Read:മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്ന് സുവാരസ്‌

‘നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതിനെ തുടർന്ന് കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള എല്ലാ പരിഷ്കാരങ്ങൾക്കെതിരെയും വ്യാജ പ്രചാരണം അഴിച്ച് വിടുക, ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക, വർഗീയമായ ചേരിതിരിവ് ഉണ്ടാക്കുക, അതിനു രാജ്യദ്രോഹികളെ പോലും കൂട്ടുപിടിക്കുക ഇതാണ് കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ആണ് സേവ് ലക്ഷദ്വീപ് എന്നത്. രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വ നിരയിലേക്ക് വന്നതിനു പിന്നാലെയാണ് കമ്മ്യൂണിസ്റ്റ്, ജിഹാദി നരേറ്റീവിലേക്ക് കോൺഗ്രസും വഴുതി വീണത്’, സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു.

ലക്ഷദ്വീപിലെ ഇതുവരെ കണ്ടിട്ടില്ലാത്ത പുരോഗതിയിലേക്കാണ് മോദി സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതി നടപ്പാക്കുമ്പോൾ അതിനെ എതിർക്കാൻ പല ദുഷ്ടശക്തികളും കൈകോർക്കുന്നു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഐഷ സുൽത്താന കൈയും കാലുമിട്ട് അടിക്കുന്നു. എല്ലാവരുമുണ്ടായിരുന്നുവെന്ന് അവർ തന്നെ പറയുന്നു. ഒരു ആവേശത്തിൽ പറഞ്ഞതാണെന്ന് അവർ തന്നെ പറയുന്നു. ഇതൊരു വലിയ തിരക്കഥയാണ്. ദേശസ്നേഹികളായ ഓരോരുത്തരും കരുതിയിരിക്കുക. സേവ് ലക്ഷദ്വീപുകാരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു, നിങ്ങൾ വ്യാജപ്രചാരണങ്ങളിൽ വീഴരുത്. ഹൈക്കോടതി വിധി നിങ്ങളുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു’- സന്ദീപ് വാചസ്പതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button