തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി- കര്‍ഷകസമരങ്ങളൊക്കെ ഏറ്റെടുത്ത് കുത്തിത്തിരിപ്പുണ്ടാക്കി പരാജയപ്പെട്ടപ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ലക്ഷദ്വീപ്. എന്നാല്‍ ലക്ഷദ്വീപ് നാടകവും പൊളിഞ്ഞു. ഇനി കേരളത്തിലെ സി.പി.എമ്മും എസ്.ഡി.പി.ഐയുമൊക്കെ എന്ത് ചെയ്യുമെന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്ത് വന്നത്.
ലക്ഷദ്വീപിലെ നിഷ്‌കളങ്ക ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമായിരിക്കും വികസനം എന്നും ഭൂമിക്ക് ന്യായമായ വില നല്‍കാമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് നല്‍കിയതോടെ സേവ് ലക്ഷദ്വീപ് നാടകം പൊളിഞ്ഞു പോയെന്നുമാണ് എസ്. സുരേഷ് തന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
‘സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരളത്തിലെ സി.പി.എം , ലീഗ്, എസ്.ഡി.പി.ഐ സംഘം ഇനി എന്തു ചെയ്യും’ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ലക്ഷദ്വീപ് എം.പി മത്സ്യ തൊഴിലാളികളുടെ ഉണക്കമീനിന്റെ പൈസ ഇനി കൊടുക്കേണ്ടിവരുമല്ലോ എന്ന് ആക്ഷേപിച്ച സുരേഷ് ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഈ പ്രസ്താവനയും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
‘സേവ് ലക്ഷദ്വീപ്’ എന്ന ആശയം പൊക്കിപ്പിടിച്ച സിനിമാക്കാരേയും ഇപ്പോള്‍ കാണാനില്ല. ഹൈക്കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ സേവ് ലക്ഷദ്വീപ്, അയിഷ സുല്‍ത്താന എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ നാവനങ്ങുന്നില്ല.
Post Your Comments